മൂകയും ബധിരയുമായി പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ - ശ്രീനഗര്‍
വൈദ്യപരിശോധനയിൽ പെൺകുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതായും പ്രതിയെ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ശ്രീനഗര്‍:മൂകയും ബധിരയുമായി 23 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ആൾ അറസ്റ്റിൽ. ജമ്മു കാശ്മീര്‍ റാംബാൻ ജില്ലയിലെ ഉൾ ഗ്രാമത്തിലാണ് സംഭവം. തന്‍റെ മകളെ ബലാത്സംഗം ചെയ്തതായി കാണിച്ച് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പ്രതി പിടിയിലാകുന്നത്. വൈദ്യപരിശോധനയിൽ പെൺകുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതായും പ്രതിയ അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. തോക്ക് കാണിച്ച് ഭയപ്പെടുത്തിയാണ് പെൺകുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്തിരുന്നതെന്ന് വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു.