അകോല:മഹാരാഷ്ട്രയിലെ അകോല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 45കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇയാളുടെ പരിശോധനാ ഫലം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചുമ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗിയെ തിങ്കളാഴ്ചയാണ് ജിഎംസിഎച്ചിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇയാളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി ഡീൻ ഡോ. കുസുമാകർ ഘോർപാഡെ പറഞ്ഞു.
മഹാരാഷ്ട്രയിലെ അകോലയിൽ മരിച്ച 45കാരന് കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്ട്ര
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ചുമ എന്നിവയാൽ ബുദ്ധിമുട്ടുന്ന രോഗിയെ തിങ്കളാഴ്ചയാണ് ജിഎംസിഎച്ചിൽ പ്രവേശിപ്പിച്ചത്
അകോല
ചികിത്സക്കിടെയാണ് രോഗി മരിക്കുന്നത്. ഇയാളുടെ സാമ്പിളുകൾ പോസിറ്റീവായതിനെത്തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതുവരെ അകോല ജില്ലയിൽ 14 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തിരുന്നു.