റാഞ്ചി: ഡോക്ടർമാർ മരിണം സ്ഥിരീകരിച്ചയാൾക്ക് ജീവനുണ്ടായിരുന്നെന്ന ആരോപണവുമായി ബന്ധുക്കൾ. പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോയ ഇയാളെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് തിരികെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വീണ്ടും മരണം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിനായി ശരീരം തയ്യാറാക്കുന്ന സമയത്ത് ഇയാൾ ശ്വാസം എടുത്തിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചയാൾക്ക് ജീവനുണ്ടായിരുന്നെന്ന് ബന്ധുക്കൾ - 'Dead man' comes 'alive' on postmortem table in Ranchi
വൈദ്യുതി കമ്പികളിൽ നിന്ന് ഷോക്കേറ്റ കാർത്ത സ്വദേശിയെ ചാൻഹോ ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിക്കുകയും അവിടെവെച്ച് ഡോക്ടർമാർ മരിച്ചതായി വിധിയെഴുതുകയും ചെയ്തു.
![ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചയാൾക്ക് ജീവനുണ്ടായിരുന്നെന്ന് ബന്ധുക്കൾ Community health center Emergency Postmortem Declared dead 'Dead man' comes 'alive' on postmortem table in Ranchi ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചയാൾക്ക് ജീവനുണ്ടായിരുന്നെന്ന് ബന്ധുക്കൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7377953-1109-7377953-1590654316480.jpg)
ബന്ധുക്കൾ
വൈദ്യുതി കമ്പികളിൽ നിന്ന് ഷോക്കേറ്റ കാർത്ത സ്വദേശിയെ ചാൻഹോ ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിക്കുകയും അവിടെ വെച്ച് ഡോക്ടർമാർ മരിച്ചതായി വിധിയെഴുതുകയും ചെയ്തു. അതേസമയം, ഡോക്ടമാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.