ബെംഗളുരു:ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ഭർത്താവിന്‍റെ മൃതദേഹം ഭാര്യയും മകനും ചേർന്ന് ഉന്തുവണ്ടിയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ബെലഗാവിയിലെ അഥാനി താലൂക്കിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കര്‍ണാടകയില്‍ മൃതദേഹം ഉന്തുവണ്ടിയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയി - ബെലഗാവ്
ബെലഗാവിയിലെ അഥാനി താലൂക്കിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു
ഭർത്താവിന്‍റെ മൃതദേഹം ഭാര്യയും മകനും ചേർന്ന് ഉന്തുവണ്ടിയിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയി
രണ്ട് ദിവസം മുമ്പാണ് ഇയാൾ വീട്ടിൽ വച്ച് മരിച്ചത്. എന്നാൽ കൊവിഡ് പോസിറ്റീവ് ആണെന്ന ഭയം മൂലം മൃതദേഹം മറവു ചെയ്യാൻ കുടുംബാംഗങ്ങൾ ആരും തയ്യാറായില്ല. പിന്നീട് ഇയാൾക്ക് കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി.