ന്യൂ ഡൽഹി: കൊവിഡ് -19 വാക്‌സിനായി മനുഷ്യരിൽ പരീക്ഷണം നടത്താൻ അലഹബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ രംഗത്തെ ഭീമൻ സിഡസ് കാഡിലയ്ക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി."അവർ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ ഡേറ്റ പരിശോധിക്കുകയും തൃപ്‌തികരമാണെന്ന് ബോധ്യപെട്ടതിന്‍റെ അടിസ്ഥാനത്തിലാണ്. മനുഷ്യരിൽ പരീക്ഷണം നടത്താൻ സിഡസ് കാഡിലയ്ക്ക് അനുമതി നൽകിയിതെന്ന് " ഡിസിജിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
സിഡസ് കാഡിലയുടെ കൊവിഡ് -19 വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി - ന്യൂ ഡൽഹി
മനുഷ്യരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് സിഡസ് കാഡില.
![സിഡസ് കാഡിലയുടെ കൊവിഡ് -19 വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി DCGI human clinical trials COVID-19 vaccine Zydus Cadila COVAXIN ന്യൂ ഡൽഹി ഡിസിജിഐ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7869375-258-7869375-1593721548756.jpg)
സിഡസ് കാഡിലയുടെ കൊവിഡ് -19 വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) പങ്കാളിത്തമുള്ള ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡിന്‍റെ കൊവാക്‌സിൻ എന്ന പേരിലുളള വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ സമീപകാലത്ത് ഡിസിജിഐ അനുമതി നൽകിയിരിന്നു .