ന്യൂഡൽഹി:കൊവിഡ് വാക്‌സിനുള്ള രണ്ട്, മൂന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ (എസ്‌ഐഐ) അനുവദിച്ചു. ഡേറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോർഡ് (ഡിഎസ്‌എംബി), യുകെ, ഡിഎസ്‌എംബി ഇന്ത്യ എന്നിവയുടെ ശുപാർശകൾ ഫാർമ മേജർ സമർപ്പിക്കുകയും അസ്ട്രാസെനെക്കയും ഓക്സ്‌ഫോർഡ് സർവകലാശാലയും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്സിൻ ക്ലിനിക്കൽ ട്രയൽ പുനരാരംഭിക്കാൻ അനുമതി അഭ്യർഥിച്ചതിന് ശേഷമാണ് അനുമതി ലഭിക്കുന്നത്.
കൊവിഡ് വാക്‌സിൻ: രണ്ട്, മൂന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങൾക്ക് അനുമതി - ഡിസിജിഐ
ഉപയോഗിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഡിസിജിഐ എസ്‌ഐഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപയോഗിക്കുന്ന മരുന്നുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഡിസിജിഐ എസ്‌ഐഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ട്രാസെനെക്ക നേരത്തെ കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചിരുന്നു. യുഎസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവച്ചതായും റിപ്പോർട്ടുണ്ട്. കൊവിഡ് -19 വാക്‌സിനുള്ള രണ്ടാം ഘട്ടത്തിലും മൂന്ന് ക്ലിനിക്കൽ ട്രയലുകളിലുമുള്ള പുതിയ നിയമനങ്ങൾ തുടർന്നുള്ള ഉത്തരവുകൾ വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ രാജ്യത്തെ മുൻനിര ഡ്രഗ്സ് റെഗുലേറ്റർ എസ്‌ഐഐക്ക് നിർദേശം നൽകിയിരുന്നു.വാക്സിനിനായി ആസ്ട്രാസെനെക്ക യുകെയിൽ ഇതിനകം പരീക്ഷണങ്ങൾ പുനരാരംഭിച്ചു.