ന്യൂഡൽഹി: കൊവിഡ് വാക്‌സിനുകളുടെ സുരക്ഷ, ഫലപ്രാപ്‌തി എന്നിവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ( ഡിസിജിഐ) വിദഗ്ദ്ധ സമിതി. സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും( എസ്‌ഐഐ) ഭാരത് ബയോടെക്കിനോടുമാണ് കൊവിഡ് വാക്‌സിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡിസിജിഐ ആരാഞ്ഞത്.
വാക്‌സിൻ പരീക്ഷണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അവശ്യപ്പെട്ട് ഡിസിജിഐ - സെറം ഇൻസ്റ്റിറ്റ്യൂട്ട്
സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും( എസ്‌ഐഐ) ഭാരത് ബയോടെക്കിനോടുമാണ് കൊവിഡ് വാക്‌സിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡ്രഗ് കണ്‍ട്രോളർ ജനറൽ ഓഫ് ഇന്ത്യ ആരാഞ്ഞത്
വാക്‌സിൻ പരീക്ഷണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അവിശ്യപ്പെട്ട് ഡിസിജിഐ
എസ്‌ഐഐയോട് വാക്‌സിൻ പരീക്ഷണങ്ങളുടെ രാണ്ടാം ഘട്ടത്തിലേയും മൂന്നാം ഘട്ടത്തിലേയും ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച വിവരങ്ങളും ഇന്ത്യയിലും ഇംഗ്ലണ്ടിലും നടത്തിയ വാക്‌സിൻ പരീക്ഷണങ്ങളുടെ ഫലപ്രാപ്‌തി സംബന്ധിച്ച വിവരങ്ങളുമാണ് ഡിസിജിഐ ആവശ്യപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ സുരക്ഷിതത്വം, ഫലപ്രാപ്‌തി എന്നിവയെ സംബന്ധിച്ച കൂടുതൽ വിശകലനത്തിനാണ് ഭാരത് ബയോടെക്കിനോട് കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.