ന്യൂഡൽഹി: കൊവിഡ് വാക്സിൻ കണ്ടെത്തുന്നതിനായി ധനസഹായം നൽകുമെന്ന് ഡിപ്പാർട്ട്മെന്‍റ് ഓഫ് ബയോ ടെക്നോളജി(ഡിബിടി). ഫാസ്റ്റ് ട്രാക്ക് റിവ്യൂ പ്രക്രിയയ്ക്ക് കീഴിൽ ഡിബിടിയും, ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലും (ബിറാക്) ചേർന്ന് കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള വ്യവസ്ഥ തയ്യാറാക്കി.
കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ധനസഹായം നൽകുമെന്ന് ഡിബിടി - ഡിപ്പാർട്ട്മെന്‍റ് ഓഫ് ബയോ ടെക്നോളജി
ദ്വിതല പുനഃപരിശോധനാ സംവിധാനത്തിലൂടെ വാക്സിനുകൾ, ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്സ്, ചികിത്സകൾ, മറ്റ് ഇടപെടലുകൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്.
![കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ധനസഹായം നൽകുമെന്ന് ഡിബിടി Department of Biotechnology Biotechnology Industry Research Assistance Council COVID-19 Research Consortium ഡിബിടി കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ ധനസഹായം നൽകുമെന്ന് ഡിബിടി ഡിപ്പാർട്ട്മെന്‍റ് ഓഫ് ബയോ ടെക്നോളജി കൊവിഡ് വാക്സിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7149841-523-7149841-1589180873615.jpg)
ദ്വിതല പുനഃപരിശോധനാ സംവിധാനത്തിലൂടെ വാക്സിനുകൾ, ഉപകരണങ്ങൾ, ഡയഗ്നോസ്റ്റിക്സ്, ചികിത്സകൾ, മറ്റ് ഇടപെടലുകൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. ബെന്നറ്റ് യൂണിവേഴ്സിറ്റി, ഗ്രേറ്റർ നോയിഡ, ജെഎൻയു ഡൽഹി, വിവിധ ഐഐടികൾ തുടങ്ങി വിവിധ തരം ഡയഗ്നോസ്റ്റിക്സ് പ്ലാറ്റ്‌ഫോമുകൾക്കും ഡിബിടി പിന്തുണ നൽകിയിട്ടുണ്ട്. 34 കമ്പനികൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും സമീപഭാവിയിൽ തദ്ദേശീയ ഡയഗ്നോസ്റ്റിക് കിറ്റുകളുടെ കുറവുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്നതിന് സാമ്പത്തിക സഹായം ലഭിക്കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. വാക്സിൻ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ന്യൂട്രലൈസേഷൻ പരിശോധനകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളെയും ഡിബിടി കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് ഡയഗ്നോസ്റ്റിക്സിന്‍റെ സമ്പൂർണ്ണ തദ്ദേശവൽക്കരണം ഉറപ്പാക്കുന്നതിന്, ആർടി-പിസിആർ കിറ്റുകളുടെ അളവ് വർധിപ്പിക്കുന്നതിന് ആന്ധ്രാപ്രദേശ് മെഡ്‌ടെക് സോണിനും മറ്റ് കമ്പനികൾക്കും ഇതിനകം പിന്തുണ നൽകിയിട്ടുണ്ട്.