മുംബൈ: മുംബൈയില്‍ അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച മകൻ പിടിയില്‍. മുഹമ്മദ് സുഹൈല്‍ സാഫി ഷെയ്‌ഖ് (33) എന്നയാളാണ് മുംബൈ പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്‌തു.
അമ്മയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചു; മകൻ പിടിയില്‍
2019 ഡിസംബര്‍ 28നാണ് ബദ്രുനി ഷാ ഷെയ്‌ഖ് (48) എന്ന സ്ത്രീ ദാരുണമായി കൊല ചെയ്യപ്പെട്ടത്. വാക്കുതര്‍ക്കത്തിനൊടുവില്‍ മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
2019 ഡിസംബര്‍ 28നാണ് ബദ്രുനി ഷാ ഷെയ്‌ഖ് (48) എന്ന സ്ത്രീ ദാരുണമായി കൊല ചെയ്യപ്പെട്ടത്. വാക്കുതര്‍ക്കത്തിനൊടുവില്‍ മകൻ, അമ്മയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഖിലേഷ് സിങ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹം കഷണങ്ങളാക്കി നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
ഡിസംബര്‍ 30നാണ് കിറോഡ് റോഡിലെ നേവി ഗേറ്റിന് സമീപത്ത് നിന്ന് തലയും കാലുകളുമില്ലാത്ത സ്ത്രീയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വി.ബി നഗറില്‍ നിന്ന് ജനുവരി നാലിന് മൃതദേഹത്തിന്‍റെ കാലുകളും എസ്.ടി ഡിപ്പോ പരിസരത്ത് നിന്ന് തലയും പൊലീസ് കണ്ടെടുത്തു. കണ്ടെടുത്ത ശരീരഭാഗങ്ങൾ ഒരാളുടേത് തന്നെയാണെന്നാണ് പൊലീസിന്‍റെ നിഗമനം. ശരീരഭാഗങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഖിലേഷ് സിങ് അറിയിച്ചു.