മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള മുത്തൂറ്റിന്‍റെ ഓഫീസിൽ പട്ടാപ്പകൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ കൊള്ളസംഘത്തിന്‍റെ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
മുത്തൂറ്റിൽ പകൽ കൊള്ള ; ജീവനക്കാരൻ കൊല്ലപ്പെട്ടു - staff-killed
മുഖംമൂടി ധരിച്ച ആയുധധാരികളായ കൊള്ളക്കാർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
നാസിക്കിലെ മുത്തൂറ്റിന്‍റെ ഓഫീസിൽ പട്ടാപ്പകൽ വൻ കവർച്ച
ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ നാലംഗ അക്രമി സംഘം ജീവനക്കാരെയും ഉപഭോക്താക്കളേയും ഭയപ്പെടുത്താൻ വെടിയുതിർത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഘം ഓഫീസിൽ നിന്നും വലിയ തുക കൊള്ളയടിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലക്ഷ്മികാന്ത് പട്ടീൽ അറിയിച്ചു.
Last Updated : Jun 14, 2019, 11:07 PM IST