മുംബൈ: ലത നവ്‌നത നായിക്‌വാഡക്കും ഉഷ രാധാകൃഷ്‌ണന്‍ നായിക്‌വാഡക്കും പ്രിയപ്പെട്ടവരായിരുന്നു അവരുടെ അമ്മായിയമ്മ സുന്ദര്‍ബായി. ഭര്‍ത്താക്കന്മാരുടെ രണ്ടാനമ്മയാണെങ്കിലും മനീഷ ജലീന്ദര്‍ നായിക്‌വാഡക്കും മീന മച്ഛീന്ദ്ര നായിക്‌വാഡക്കും ഇവരെ പോലെ തന്നെ സുന്ദര്‍ബായി മാതൃതുല്യയായിരുന്നു. 83ാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അമ്മായിയമ്മ മരിച്ചപ്പോൾ ഈ നാല് മരുമക്കൾക്കും അത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.
സ്‌നേഹത്തിന് മുന്നില്‍ ആചാരങ്ങൾ ഇല്ലാതായി; അമ്മായിയമ്മയുടെ മൃതദേഹം വഹിച്ച് സ്‌ത്രീകൾ - Daughters-in-law carry mother-in-law's body
മഹാരാഷ്‌ട്രയിലെ ബീഡില്‍ അന്ത്യകര്‍മങ്ങൾക്കായി അമ്മായിയമ്മയുടെ മൃതദേഹം വഹിച്ച് സ്‌ത്രീകൾ.
സ്‌നേഹത്തിന് മുന്നില്‍ ആചാരങ്ങൾ ഇല്ലാതായി; അമ്മായിയമ്മയുടെ മൃതദേഹം വഹിച്ച് സ്‌ത്രീകൾ
തങ്ങളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച ഈ അമ്മക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നാല് പേര്‍ക്കും തോന്നി. അമ്മയുടെ അന്ത്യകര്‍മങ്ങൾക്കായി മൃതദേഹം വഹിക്കാന്‍ അവര്‍ തീരുമാനിച്ചു. അവരുടെ സ്‌നേഹത്തിന് മുന്നില്‍ ആചാരങ്ങൾ ഇല്ലാതായി. കാശിനാഥ് നഗറിലെ ശ്‌മശാനത്തിലേക്ക് നാല് പെണ്ണുങ്ങൾ അമ്മായിയമ്മയുടെ മൃതദേഹം ചുമന്നു. കുടുംബത്തിലെ മറ്റ് സ്‌ത്രീകളും അവരെ അനുഗമിച്ചു. തങ്ങൾക്ക് അപരിചിതമായ അന്ത്യകര്‍മങ്ങളില്‍ നാട്ടുകാരും പങ്കുചേര്‍ന്നു.