ന്യൂഡൽഹി:84.7 ശതമാനമാണ് ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക്. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് മുക്തി നിരക്കുള്ളത് കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലി, ദാമൻ ഡിയുവിലാണ്. 96.70 ശതമാനമാണഅ ഇവിടെ റിപ്പോർട്ട് ചെയ്ത രോഗമുക്തി നിരക്ക്. രണ്ടാം സ്ഥാനം 93.80 ശതമാനം രോഗമുക്തി നിരക്ക് റിപ്പോർട്ട് ചെയ്ത ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കാണ്.
കൊവിഡ് മുക്തിയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് ദാദ്ര നഗർ ഹവേലി, ദാമൻ ഡിയു - Covid updates
ഇന്ത്യയിൽ ആകെ 56.6 ലക്ഷം കൊവിഡ് മുക്തിയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 9,19,023 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ബിഹാർ, തമിഴ്‌നാട് എന്നിവിടങ്ങളിലെ രോഗമുക്തി നിരക്ക് യഥാക്രമം 93.40 ശതമാനവും 91.10 ശതമാനവുമാണ്. കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ നിന്ന് കരകേറാൻ ശ്രമിക്കുന്ന ഡൽഹിയിൽ 90.20 ശതമാനം കൊവിഡ് മുക്തിയാണ് റിപ്പോർട്ട് ചെയ്തത്. ഹരിയാനയിൽ 90.10 ശതമാനവും പശ്ചിമ ബംഗാളിലും ഉത്തർപ്രദേശിലും യഥാക്രമം 88.00 ശതമാനവും 87.80 ശതമാനവുമാണ് കൊവിഡ് മുക്തി നിരക്ക്. ഇന്ത്യയിൽ ആകെ 56.6 ലക്ഷം കൊവിഡ് മുക്തിയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് 9,19,023 സജീവ കൊവിഡ് കേസുകളുണ്ട്.