കേരളം

kerala

ETV Bharat / bharat

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ്; ദളിതനെ ഉള്‍പ്പെടുത്തിയത് സാമൂഹിക ഐക്യത്തിന്‍റെ ഉദാഹരണമെന്ന് നദ്ദ

ഇന്ന് ചരിത്രപരമായ ഒരു ദിനമാണ്. ഓരോ ഹിന്ദുസ്ഥാനിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ  അഭിനന്ദിക്കുന്നുവെന്നും നദ്ദ പറഞ്ഞു.

Ram Temple Trust  JP Nadda  ജെ പി നദ്ദ  രാമക്ഷേത്രം  ബിജെപി ദേശീയ പ്രസിഡന്‍റ്
രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റില്‍ ദളിതനെ ഉള്‍പ്പെടുത്തിയത് സാമൂഹിക ഐക്യത്തിന്‍റെ ഉദാഹരണമെന്ന് നദ്ദ

By

Published : Feb 5, 2020, 8:10 PM IST

ന്യൂഡല്‍ഹി: രാമ ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ ദളിതനെ ഉള്‍പ്പെടുത്തുന്നത് സാമൂഹിക ഐക്യത്തിന്‍റെ ഉദാഹരണമാണെന്നും ട്രസ്റ്റിന്‍റെ രൂപീകരണം ചരിത്രപരമായ തീരുമാനമെന്നും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ.

ഇന്ന് ചരിത്രപരമായ ഒരു ദിനമാണ്. ഓരോ ഹിന്ദുസ്ഥാനിയുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്നും നദ്ദ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നേരത്തെ ലോക്‌സഭയില്‍ പ്രഖ്യാപിച്ചിരുന്നു. 'ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര' എന്നാണ് ട്രസ്റ്റിന്‍റെ പേര്. രാമക്ഷേത്ര നിര്‍മാണത്തിന് ഈ ട്രസ്റ്റിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഏതാണ്ട് 70 ഏക്കറോളം ഭൂമിയാണ് രാമക്ഷേത്ര നിര്‍മാണത്തിന് ഇപ്പോള്‍ ലഭിക്കുക. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി പറയുന്നുവെന്നും നദ്ദ പറഞ്ഞു.

ABOUT THE AUTHOR

...view details