ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; അയല്‍വാസികൾ അറസ്റ്റില്‍ - രാകേഷ് സിങ്
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗറില്‍ അയല്‍വാസികളുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ദളിത് യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. സാഗറിലെ അംബേദ്‌കർ വാർഡ് റെസിഡൻഷ്യൽ കോളനിയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസികളായ നാല് പേര്‍ക്കെതിരെ യുവാവ് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലാണെന്നും നാലാമത്തെയാൾക്ക് വേണ്ടി തെരച്ചിലിലാണെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ മധ്യപ്രദേശിലെ ബിജെപി അധ്യക്ഷൻ രാകേഷ് സിങ് രംഗത്തെത്തി. ഭരണപരമായ പ്രവര്‍ത്തനങ്ങളുടെ പരാജയമാണിതെന്ന് രാകേഷ് സിങ് പറഞ്ഞു.