ഗാന്ധിനഗർ: പത്തൊമ്പതുകാരിയെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ചതെന്ന് പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടില്ല.
പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി - gang-rape in Gujarat
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ചതെന്ന് പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകി.
പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
ബി.ജെ.പി നേതാവും ഗ്രാമത്തലവന്‍റെ മകനുമായ അമിത് പടാലിയയും സുഹൃത്തുക്കളായ വിപുൽ ഷെഖ്‌ദയും ശാന്തി പടാലിയയും ചേർന്ന് ബുധനാഴ്‌ച പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയും പീഡിപ്പിക്കുകയും ചെയ്‌തുവെന്നും ശേഷം വീടിനടുത്ത് ഉപേക്ഷിച്ചുവെന്നും പരാതിയിൽ പറയുന്നു. മൂന്ന് പേർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിനു ശേഷം യുവതി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.