ലക്‌നൗ: യുപിയില്‍ കൊല്ലപ്പെട്ട ദളിത് യുവതി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബാരബങ്കി ജില്ലയിലാണ് ബുധനാഴ്‌ച പതിനെട്ടുകാരിയായ യുവതിയെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുന്‍പ് പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി എഎസ്‌പി ആര്‍എസ് ഗൗതം വ്യക്തമാക്കി. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുപിയില്‍ കൊല്ലപ്പെട്ട ദളിത് യുവതി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് - ക്രൈം ന്യൂസ്
ബാരബങ്കി ജില്ലയിലാണ് പതിനെട്ടുകാരിയായ യുവതിയെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
![യുപിയില്‍ കൊല്ലപ്പെട്ട ദളിത് യുവതി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് Dalit woman found dead Barabanki rape case uttar pradesh rape case rape in UP ദളിത് യുവതി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈം ന്യൂസ് യുപി ക്രൈം ന്യൂസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9193842-487-9193842-1602835586004.jpg)
യുപിയില്‍ കൊല്ലപ്പെട്ട ദളിത് യുവതി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ബുധനാഴ്‌ച വൈകുന്നേരം പാടത്തേക്ക് പോയ യുവതിയെ കാണാതാവുകയായിരുന്നുവെന്ന് യുവതിയുടെ അച്ഛന്‍റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാഗങ്ങള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കര്‍ശന സുരക്ഷാ ക്രമീകരണത്തില്‍ ഡോക്‌ടര്‍മാരുടെ പ്രത്യേക സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.