ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തതക്കായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് എസ്എച്ച്ഒ അറിയിച്ചു
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ജൻസാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൻഫോറ ഗ്രാമത്തിൽ 26 കാരനായ ദളിത് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിക്രം എന്ന യുവാവാണ് മരിച്ചതെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അയച്ചതായും എസ്എച്ച്ഒ ദീപക് ചതുർവേദി പറഞ്ഞു. വിക്രം ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച വ്യക്തതക്കായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് എസ്എച്ച്ഒ അറിയിച്ചു. കർഷകനായ ഗുൽബീറിനു കീഴിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു വിക്രം.