കേരളം

kerala

ETV Bharat / bharat

വിവാഹാഘോഷത്തിന് കുതിരപ്പുറത്ത് എത്തിയ ദളിത് വരന് മർദ്ദനം - മർദ്ദനം

തങ്ങളുടെ ഗ്രാമത്തിൽ വരൻ കുതിരപ്പുറത്ത് വരുന്ന പാരമ്പര്യമില്ലെന്ന് പറഞ്ഞാണ് ഇവർ വരനെയും ബന്ധുക്കളെയും മർദ്ദിച്ചത്.

ഫയൽചിത്രം

By

Published : May 17, 2019, 11:25 PM IST

ബികാനർ : വിവാഹാഘോഷത്തിന് കുതിരപ്പുറത്തെത്തിയ ദളിത് വരനെ ഉന്നത ജാതിക്കാർ മർദ്ദിച്ചു. രാജസ്ഥാനിലെ നപസർ ഗ്രാമത്തിൽ ബുധനാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. മേഘ്വാൾ സമുദായത്തിലുളള വരനെയാണ് രജ്പുത് സമുദായംഗങ്ങൾ മർദ്ദിച്ചത്. തങ്ങളുടെ ഗ്രാമത്തിൽ വരൻ കുതിരപ്പുറത്ത് വരുന്ന പാരമ്പര്യമില്ലെന്ന് പറഞ്ഞാണ് ഇവർ വരനെയും ബന്ധുക്കളെയും മർദ്ദിച്ചതെന്നും ഇവരുടെ വാഹനങ്ങൾ ആക്രമിച്ചതെന്നും നപസർ പൊലീസ് ഉദ്യോഗസ്ഥ സുമൻ പരിഹർ പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സാന്നിധ്യത്തിലാണ് മേഘ്വാൾ സമുദായാചാര പ്രകാരം വിവാഹം നടന്നത്. അതേസമയം പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് വരനും ബന്ധുക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം നടത്തി. തങ്ങളാരും ആരുടെയും വിവാഹചടങ്ങുകളിൽ ഇടപെടാറില്ലെന്ന് വധുവിന്‍റെ പിതാവ് പൂനം ചന്ദ്ര പ്രതികരിച്ചു.

ABOUT THE AUTHOR

...view details