ഛഢീഗഡ്:നടന്‍ സണ്ണി ഡിയോളിന് പിന്നാലെ പ്രമുഖ പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിയും ബിജെപിയിൽ ചേര്‍ന്നു. പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്‍റെയും ഗായകനും ഡല്‍ഹിയില്‍ സ്ഥാനാര്‍ഥിയുമായ ഹാന്‍സ് രാജ് ഹാന്‍സിയും സാന്നിധ്യത്തിലായിരുന്നു ദലേര്‍ മെഹന്ദി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. ഹാന്‍സ് രാജ് ഹാന്‍സിന്റെ മകനാണ് ദലേര്‍ മെഹന്ദിയുടെ മകളെ വിവാഹം ചെയ്തത്.
ഗായകന്‍ ദലേർ മെഹന്ദിയും ബി ജെ പിയില്‍ - bjp
സണ്ണി ഡിയോളിന് പിന്നാലെ ഗായകന്‍ ദലേർ മെഹന്ദിയും ബി.ജെ.പിയില്‍ ചേര്‍ന്നു.
ദലേര്‍ മഹന്ദിയുടെ വരവ് പഞ്ചാബില്‍ ദുര്‍ബലമായിരുന്ന ബി.ജെ.പിയ്ക്ക് പുത്തന്‍ ഉണർവാകും. മുൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഗൗതം ഗംഭീര്‍, ബിജെപി നേതാവ് മനോജ് തിവാരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിയെ ശാക്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ബിജെപി.
സണ്ണി ഡിയോളിന് ബി.ജെ.പി സീറ്റ് നല്‍കിയിരുന്നു. എന്നാല്‍ മെഹന്ദിക്കു സീറ്റു നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.