പൂനെ: നരേന്ദ്ര ധബോൽക്കർ കൊലപാതകക്കേസിലെ പ്രതി വിക്രം ഭാവേയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പ്രത്യേക സിബിഐ പൂനെ കോടതി തള്ളി. വിക്രം ഭാവേയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട് മെയ് മാസത്തിൽ അഭിഭാഷകനായ സഞ്ജീവ് പുനാലേക്കറിനെയും അദ്ദേഹത്തിന്‍റെ സഹായിയായ ഭാവെയെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സഞ്ജീന് പുനലേക്കർ കൊലപാതകത്തിന്‍റെ ആസൂത്രകർ എന്ന് ആരോപിക്കപ്പെട്ട സനാതൻ സൻസ്തയുടെ പ്രവർത്തകർക്ക് നിയമ സഹായം നൽകിയിട്ടുണ്ട്.
ധബോൽക്കർ വധം: പ്രതി വിക്രം ഭാവേയുടെ ജാമ്യാപേക്ഷ തള്ളി - പ്രതി വിക്രം ഭാവേയുടെ ജാമ്യാപേക്ഷ തള്ളി
പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി

2008ല്‍ താനേ സ്ഫോടനത്തിലും പ്രതിയാണ് വിക്രം ഭേവ്. 2013 ല്‍ ബോംബേ ഹൈക്കോടതിയില്‍ നിന്നും വിക്രം ഭേവ് ജാമ്യം നേടി. ധബോല്‍കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സനാതന സന്‍സ്ത അംഗവും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്‌ഡേയെ 2016 ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവർത്തകനും യുക്തിവാദിയുമായ നരേന്ദ്ര ധബോൽക്കറെ 2013 ഓഗസ്റ്റ് 20 ന് പുലർച്ചെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ, കന്നഡ എഴുത്തുകാരൻ എം.എം കൽബർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിന് പിന്നിലും സനാതന സന്‍സ്ത ഗൂഢാലോചന നടത്തിയതായി ആരോപണമുണ്ട്.