കേരളം

kerala

ETV Bharat / bharat

മഹ ചുഴലിക്കാറ്റ്; മഹാരാഷ്ട്രയില്‍ മഴക്ക് സാധ്യത - ചുഴലിക്കാറ്റ്

പാല്‍ഗഢ് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്ന് ദിവസം അവധി. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മേത്ത സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി

മഹ ചുഴലിക്കാറ്റ്; മഹാരാഷ്ട്രയില്‍ മഴക്ക് സാധ്യത

By

Published : Nov 7, 2019, 6:51 AM IST

മുംബൈ: മഹ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ തീരത്തും മധ്യ മഹാരാഷ്ട്രയിലും മറാത്ത്‌വാഡയിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ് മേത്ത സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി. താനെ, പാല്‍ഗഢ് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയവര്‍ തിരിച്ചെത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പാല്‍ഗഢ് ജില്ലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മൂന്ന് ദിവസം അവധി നല്‍കി. മഹ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.

ABOUT THE AUTHOR

...view details