കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ വീണ്ടും ചുഴലിക്കാറ്റിന്‌‌ സാധ്യതയെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - ന്യൂനമർദ്ദം

മൂന്ന് ദിവസത്തിനുള്ളിൽ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് കര തൊടും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

tamil nadu  cyclone  ന്യൂനമർദ്ദം  തമിഴ്‌നാട്‌
തമിഴ്‌നാട്ടിൽ വീണ്ടും ന്യൂനമർദ്ദത്തിന്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By

Published : Dec 1, 2020, 5:41 PM IST

ന്യൂഡൽഹി: ഡിസംബർ നാലിന്‌ തമിഴ്‌നാട്ടിൽ വീണ്ടും ന്യൂനമർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത്‌ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ്‌ ചുഴലിക്കാറ്റായി മാറുന്നത്‌.

ഡിസംബർ രണ്ടിന്‌ വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരത്ത് ട്രിങ്കോളമിയോട് ചേർന്ന് ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറുകയും മണിക്കൂറിൽ 75-85 കിലോമീറ്റർ വേഗതയിൽ കര തൊടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഡിസംബർ നാലിന്‌ പുലർച്ചെ തെക്കൻ തമിഴ്‌നാട് തീരത്ത് കന്യാകുമാരിക്ക് സമീപം കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു..

ABOUT THE AUTHOR

...view details