നിവാർ ചുഴലിക്കാറ്റ്: തുടർച്ചയായ മഴയില്‍ തമിഴ്‌നാട്ടിലെ നദികളിലെ ജലനിരപ്പ് ഉയരുന്നു - ജലനിരപ്പ് ഉയരുന്നു
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാഗരി നദിയിലും ജലനിരപ്പ് ഉയരുന്നുണ്ടെന്നും ഇത് തമിഴ്‌നാട്ടിലെ തിരുവല്ലൂർ ജില്ലയിലെ പൂണ്ടി ഡാമിലേക്ക് കൂടുതല്‍ വെള്ളം എത്താനിടയാക്കുമെന്നും ജല കമ്മീഷൻ ട്വീറ്റ് ചെയ്തു
![നിവാർ ചുഴലിക്കാറ്റ്: തുടർച്ചയായ മഴയില്‍ തമിഴ്‌നാട്ടിലെ നദികളിലെ ജലനിരപ്പ് ഉയരുന്നു Cyclone Nivar: Water levels in TN rivers Aaniar Palar rise due to continuous rains Aaniar, Palar continuous rains നിവാർ ചുഴലിക്കാറ്റ്: തുടർച്ചയായ മഴയില്‍ തമിഴ്നാട്ടില്‍ നദികളിലെ ജലനിരപ്പ് ഉയരുന്നു നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ നദികളിലെ ജലനിരപ്പ് ഉയരുന്നു ജലനിരപ്പ് ഉയരുന്നു തുടർച്ചയായ മഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9665817-178-9665817-1606322595852.jpg)
നിവാർ ചുഴലിക്കാറ്റ്: തുടർച്ചയായ മഴയില്‍ തമിഴ്നാട്ടില്‍ നദികളിലെ ജലനിരപ്പ് ഉയരുന്നു
ചെന്നൈ: നിവാർ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പരക്കെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മിക്ക ഭാഗങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് തിരുവല്ലൂർ ജില്ലയിലെ അനിയാർ നദിയും ചെംഗൽപട്ടു ജില്ലയിലെ പാലാർ നദിയും ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ നാഗരി നദിയിലും ജലനിരപ്പ് ഉയരുന്നുണ്ടെന്നും ഇത് തമിഴ്‌നാട്ടിലെ തിരുവല്ലൂർ ജില്ലയിലെ പൂണ്ടി ഡാമിലേക്ക് കൂടുതല്‍ വെള്ളം എത്താനിടയാക്കുമെന്നും ജല കമ്മീഷൻ ട്വീറ്റ് ചെയ്തു.