'നിസർഗ' ചുഴലിക്കാറ്റ് ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് - നിസർഗ ചുഴലിക്കാറ്റ്
തെക്കുകിഴക്കൻ അറേബ്യൻ കടലിലേക്ക് മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് നിർദേശമുണ്ട്.

Cyclone
ന്യൂഡൽഹി: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ തീരത്തേക്ക് നീങ്ങിയതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുകൾ ആവർത്തിച്ച് അധികൃതർ. മുംബൈ തീരങ്ങളിൽ ജൂൺ രണ്ടിന് നിസർഗ ചുഴലിക്കാറ്റ് എത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇന്ത്യൻ തീരദേശസേന വ്യാപാര കപ്പലുകൾക്കും മത്സ്യത്തൊഴിലാളികൾക്കും നിർദേശം നൽകിയത്. മുംബൈക്ക് സമീപം ജൂൺ മൂന്നിന് മണ്ണിടിച്ചിൽ ഉണ്ടായേക്കാമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. അടുത്ത 48 മണിക്കൂറിൽ തെക്കുകിഴക്കൻ അറബി കടലിലേക്ക് മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് നിർദേശമുണ്ട്.
'നിസർഗ' ചുഴലിക്കാറ്റ് ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്