കേരളം

kerala

ETV Bharat / bharat

'നിസർഗ' ജൂൺ മൂന്നിന് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലെത്തും - നിസർഗ ജൂൺ മൂന്നിന് മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിലെത്തും

നിലവിൽ മുംബൈയിൽ നിന്ന് 630 കിലോമീറ്റർ തെക്കുകിഴക്കായി അറബികടലിലാണ് ന്യൂന മർദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ചുഴലി കൊടുങ്കാറ്റായി ശക്തിപ്പെടും.

Cyclone Nisarga  Depression in Arabian sea  Cyclonic Storm  India Metrological Department  നിസർഗ ജൂൺ മൂന്നിന് മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളിലെത്തും  നിസർഗ
നിസർഗ

By

Published : Jun 2, 2020, 11:13 AM IST

ന്യൂഡൽഹി: തെക്കുകിഴക്കൻ അറബി കടലിൽ ഉണ്ടായ ന്യൂന മർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും.നിസർഗ എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് ജൂൺ മൂന്നിന് ഉച്ചതിരിഞ്ഞ് വടക്കൻ മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് തീരങ്ങളിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളിൽ നാശം വിതച്ച സൂപ്പർ സൈക്ലോൺ ഉംപുൻ കരയ്ക്കടിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് എത്തുന്നത്. ഉംപുൻ ചുഴലിക്കാറ്റിൽ 86 പേരെ മരിക്കുകയും 10 ദശലക്ഷം ആളുകൾ ഭവനരഹിതരാക്കുകയും ചെയ്തിരുന്നു.

നിസർഗ ചുഴലിക്കാറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ:

  • നിലവിൽ മുംബൈയിൽ നിന്ന് 630 കിലോമീറ്റർ തെക്കുകിഴക്കായി അറബികടലിലാണ് ന്യൂന മർദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഒരു ചുഴലി കൊടുങ്കാറ്റായി ശക്തിപ്പെടും.
  • ജൂൺ മൂന്നിന് നിസർഗ ഹരിഹരേശ്വറിനും ദാമനും ഇടയിൽ കടക്കും.
  • ജൂൺ 3, 4 തീയതികളിൽ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു.
  • ജൂൺ 4 ഉച്ചയോടെ നിസാർഗ ദുർബലപ്പെടും, കാറ്റിന്‍റെ വേഗത 45-55 കിലോമീറ്ററായി കുറയും.
  • ജൂൺ 3 മുതൽ 4 വരെ അറബിക്കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികളോട് നിർദേശം നൽകിയിട്ടുണ്ട്. കടലിലുള്ളവരോട് തീരത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.
  • അതേസമയം, നിസാർഗ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) 23 ടീമുകളെ മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details