നിസര്‍ഗ ചുഴലിക്കാറ്റ്; റായ്‌ഗഡ് ജില്ലക്ക് 100 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ - Maharashtra CM
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കും
മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് ദുരന്തം വിതച്ച മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സംഘം റായ്‌ഗഡിലെ അലിബര്‍ഗില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ധന സഹായം പ്രഖ്യാപിച്ചത്. ദുരന്തത്തെ തുടര്‍ന്ന് ആറ് പേരാണ് സംസ്ഥാനത്ത് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉടന്‍ പുനഃസ്ഥാപിക്കാനുള്ള നടപടിയും ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.