കേരളം

kerala

ETV Bharat / bharat

തീരം തൊടാനൊരുങ്ങി നിസർഗ: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം - കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം.

IMD  India Meteorological Department  Nisarga  Cyclone Nisarga  Mumbai  Maharashtra  നിസര്‍ഗ ചുഴലിക്കാറ്റ് നാളെ മുംബൈത്തീരത്തെത്തും  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  മുന്നറിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
നിസര്‍ഗ ചുഴലിക്കാറ്റ് നാളെ മുംബൈ തീരത്തേക്ക്; മുന്നറിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By

Published : Jun 2, 2020, 9:05 PM IST

ന്യൂഡല്‍ഹി: അറബിക്കടലിലുണ്ടായ ന്യനമര്‍ദ്ദത്തെ തുടർന്ന് ശക്തി പ്രാപിച്ച നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് അടുക്കുന്നു. ബുധനാഴ്‌ചയോടെ മുംബൈയില്‍ ചുഴലിക്കാറ്റ് വീശുമെന്നും കടുത്ത ജാഗ്രത പാലിക്കാനും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ലക്ഷദീപ്, കേരള, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ ജാഗ്രത പാലിക്കാനും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്‌, ഡല്‍ഹി, ഹരിയാന എന്നി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഇടിയോട്‌ കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details