ഭുവനേഷ്വര്‍:ബംഗാള്‍ ഉള്‍ക്കടലില്‍ ഉടലെടുത്ത ഫാനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. വടക്കന്‍ ആന്ധ്രാപ്രദേശില്‍ നിന്നും ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് ചുഴലിക്കാറ്റ് വന്‍ ഭീഷണി ഉയര്‍ത്തുന്നത്. അതേസമയം ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് കൂടുതല്‍ അടുത്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതോടെ ജാഗ്രതയിലാണ് ഒഡീഷ. എട്ടുലക്ഷത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. വന്‍നാശം വിതക്കാനിടയുള്ള ചുഴലിക്കാറ്റില്‍ ജീവഹാനിയും നാശനഷ്ടങ്ങളും പരമാവധി കുറക്കാനുള്ള മുന്‍കരുതല്‍നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരികയാണ്.
ഫാനി ഒഡീഷ തീരത്തേക്ക് അടുക്കുന്നു; ജാഗ്രതയോടെ സംസ്ഥാനം - റദ്ദാക്കി
കാറ്റിന്‍റെ വേഗത 205 മണിക്കൂറായി ഉയരാന്‍ സാധ്യത. ആന്ധ്ര, ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നു. 113 ട്രെയിനുകള്‍ റദ്ദാക്കി.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് റെയില്‍വെ 113 ട്രെയിനുകള്‍ റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകളില്‍ സീറ്റ് ബുക്ക് ചെയ്തവര്‍ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ പണം മടക്കി നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു. ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ നടപടി സ്വീകരിക്കാന്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ആറു
മണിക്കൂറില്‍ 10 കിലോമീറ്ററാണ് വേഗതയെന്നും കരയിലെത്തുമ്പോള്‍ മണിക്കൂറില്‍ 175-185 കീലോമീറ്ററായി മാറുമെന്നും വേഗത 205 മണിക്കൂറായി ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. കര ഇടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന്‍റെ ആഘാതം അനുഭവപ്പെടാനും സാധ്യത.