ബുള്‍ബുള്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളില്‍ മരണം ഏഴായി - ബുള്‍ബുള്‍ ചുഴലിക്കാറ്റ്: മരണം ഏഴ്
ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ബംഗാളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ബുള്‍ബുള്‍ ചുഴലിക്കാറ്റ്: മരണം ഏഴ്
കൊല്‍കത്ത: ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. പശ്ചിമ ബംഗാളില്‍ മരണം ഏഴായി. ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ സാധാരണ ജീവിതം തടസപ്പെടുത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നൂറു കണക്കിന് മരങ്ങള്‍ കടപുഴകി വീണു. വടക്ക്, തെക്ക് പര്‍ഗാനകളിലെയും കിഴക്കന്‍ മിഡ്‌നാപൂരിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. വടക്കന്‍ പര്‍ഗാനയില്‍ മാത്രം അഞ്ച് പേരാണ് മരിച്ചത്.