കേരളം

kerala

ETV Bharat / bharat

ഉംപുന്‍ ദുരന്തം; 19 മില്യണ്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് യുനിസെഫ്‌ - യൂനിസെഫ്‌

ദുരന്ത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് കൊവിഡ്‌ വ്യാപന സാധ്യന വര്‍ധിപ്പിക്കുന്നു.

Unicef  Unicef news  Cyclone Amphan  Cyclone Amphan news  Cyclone Amphan destruction  UNICEF Regional Director for South Asia  ഉംപുന്‍ ദുരന്തം  19 മില്യണ്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് യൂനിസെഫ്‌  യൂനിസെഫ്‌  19 മില്യണ്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് യൂനിസെഫ്‌
ഉംപുന്‍ ദുരന്തം; 19 മില്യണ്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് യൂനിസെഫ്‌

By

Published : May 23, 2020, 3:18 PM IST

ഹൈദരാബാദ്‌: ഇന്ത്യ-ബംഗ്ലാദേശ്‌ തീരങ്ങളില്‍ വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് ആ പ്രദേശങ്ങളിലെ 19 മില്യണ്‍ കുട്ടികളുകടെ ജീവന്‍ അപകടത്തിലാക്കിയെന്ന് യുനിസെഫ്. ഇന്ത്യയില്‍ പശ്ചിമ ബംഗാളില്‍ 50 മില്യണ്‍ ജനങ്ങളെയും 16 മില്യണ്‍ കുട്ടികളേയും ദുരന്തം സാരമായി ബാധിച്ചു. 72 പേരാണ് പശ്ചിമബംഗാളില്‍ മരിച്ചത്.

കൊവിഡ്‌ 19 പ്രതിസന്ധിയെ നേരിടുന്നതിനൊപ്പം ഉംപുന്‍ ചുഴലിക്കാറ്റ്‌ വിതച്ച നാശവും ഇരു രാജ്യങ്ങളേയും വീണ്ടും തളര്‍ത്തിയിരിക്കുകയാണ്. ദുരന്ത മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് കൊവിഡ്‌ വ്യാപന സാധ്യന വര്‍ധിപ്പിക്കുന്നു. ദുരന്തബാധിത മേഖലയിലെ സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുമെന്ന്‌ യുനിസെഫിന്‍റെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ ജീന്‍ ഗോഗ്‌ പറഞ്ഞു. ക്യാമ്പുകളില്‍ അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വെള്ളം, ശുചിത്വം, വൈദ്യുതി എന്നിവ എത്തിക്കുന്നതിന് ശ്രമങ്ങള്‍ തുടരും.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കൊവിഡ്‌ പ്രവര്‍ത്തകര്‍ക്കായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഇതിനോടകം തന്നെ സമാഹരിച്ചിട്ടുണ്ട്. ദുരന്തത്തെ പ്രതിരോധിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുനിസെഫ്‌ വിലയിരുത്തി. ഉംപുന്‍ ദുരിന്തത്തെ തുടര്‍ന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തങ്ങളെ പിന്തുണയ്‌ക്കാന്‍ തയ്യാറാണെന്ന് യുനിസെഫ്‌ അറിയിച്ചു.

ABOUT THE AUTHOR

...view details