കേരളം

kerala

ETV Bharat / bharat

'ഉംപുൻ' ഒഡീഷ തീരത്തിന് സമീപം - Cyclone Amphan

തിങ്കളാഴ്ച രാത്രി പാരദ്വീപിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെ ഉംപുൻ ചുഴലിക്കാറ്റ് എത്തിയതായി റിപ്പോർട്ടുകൾ

ഉംപുൻ  ചുഴലിക്കാറ്റ്  പാരദ്വീപ്  ഒഡീഷ തീരത്തിന് സമീപം  Cyclone Amphan  Paradip
'ഉംപുൻ' ഒഡീഷ തീരത്തിന് സമീപം

By

Published : May 19, 2020, 8:55 AM IST

ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിന് സമീപത്തെത്തിയതായി റിപ്പോർട്ട്. പാരദ്വീപിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയാണ് സൂപ്പർ സൈക്ലോൺ എത്തിയത്. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുത്തത്. പശ്ചിമ ബംഗാളിലെ ദിഖ ദ്വീപിൽ നിന്ന് 750 കിലോമീറ്റർ തെക്ക് പടിഞ്ഞാറായും ഉംപുൻ എത്തി. മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രാജിവ സിൻഹ, ഒഡീഷ ചീഫ് സെക്രട്ടറി അസിത് ത്രിപാഠി എന്നിവരുമായി സംസാരിച്ചു.

ABOUT THE AUTHOR

...view details