ന്യൂഡല്‍ഹി: ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലും ഒഡിഷയിലും ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ഗാന്ധി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഇരു സംസ്ഥാനങ്ങളിലെയും ധീരരായ ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
ഉംപുന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി - Rahul Gandhi
ഉംപുന്‍ ദുരിതബാധിത മേഖലകളായ പശ്ചിമ ബംഗാളിലെയും ഒഡിഷയിലെയും ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്നതായും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്‌തു.
ഉംപുന്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി
ഉംപുന്‍ ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിനായി 1000 കോടിയുടെ ഫണ്ട് ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. 77 പേരാണ് പശ്ചിമബംഗാളില്‍ മരിച്ചത്. നഷ്‌ടപരിഹാരമായി 2.5 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.