കൊൽക്കത്ത: ഉംപുൻ ചുഴലിക്കാറ്റ് ദേശിയ ദുരന്തത്തിനേക്കാൾ പ്രാധാന്യം അർഹിക്കുന്നുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആകാശ നിരീക്ഷണത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രതികരണം. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്നും എട്ട് ജില്ലകളെയാണ് ഉംപുൻ ചുഴലിക്കാറ്റ് തകർത്തതെന്ന് മമതാ ബാനർജി പറഞ്ഞു.
ഉംപുൻ ദേശിയ ദുരന്തത്തിനേക്കാൾ അപകടമെന്ന് മമതാ ബാനർജി
സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് പുനസ്ഥാപിക്കാൻ സമയമെടുക്കുമെന്നും എട്ട് ജില്ലകളെയാണ് ഉംപുൻ ചുഴലിക്കാറ്റ് തകർത്തതെന്നും മമതാ ബാനർജി പറഞ്ഞു.
ഉംപുൻ ചുഴലിക്കാറ്റ് ദേശിയ ദുരന്തത്തിനേക്കാൾ പ്രധാന്യമർഹിക്കുന്നുവെന്ന് മമതാ ബാനർജി
തന്‍റെ ജീവിതത്തിൽ ഇത്തരത്തിലൊന്ന് കണ്ടിട്ടില്ലെന്നും കൊവിഡ്, ലോക്ക് ഡൗൺ, ഉംപുൻ എന്നിവക്കെതിരെയാണ് സർക്കാർ പോരാടുന്നതെന്നും മമതാ ബാനർജി പറഞ്ഞു. ആകാശ നിരീക്ഷണത്തിന് ശേഷം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും മമതാ ബാനർജി പറഞ്ഞു. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് വെസ്റ്റ് ബംഗാളിൽ 77 പേരാണ് മരിച്ചത്.