ന്യൂഡല്‍ഹി:തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 'ഉംപുൻ' ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ തീവ്രത കൈവരിച്ച് സൂപ്പര്‍ സൈക്ലോണായി മാറുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 265 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ഉംപുൻ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായേക്കും
അടുത്ത 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ തീവ്രത കൈവരിച്ച് സൂപ്പര്‍ സൈക്ലോണായി മാറുമെന്നാണ് മുന്നറിയിപ്പ്
ആംഫാൻ
ബുധനാഴ്ച വൈകിട്ടോടെ കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയില്‍ മാത്രം 11 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കും. പ്രഹര ശേഷി കൂടിയ ഗണത്തില്‍പെടുന്നതിനാല്‍ തീരദേശ സംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. ഒഡീഷ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമ ബംഗാളിലെ ദിഖയുടെ 1110 തെക്ക് പടിഞ്ഞാറും ഭാഗത്താണ് നിലവില്‍ ഉംപുനുള്ളത്.
Last Updated : May 18, 2020, 11:43 AM IST