ആംഫാന്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിലും ഒഡിഷയിലും സുരക്ഷാ നടപടികളുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് - ആംഫാന്‍ ചുഴലിക്കാറ്റ്
പശ്ചിമ ബംഗാള്‍,ഒഡിഷ തീരപ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്
![ആംഫാന്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിലും ഒഡിഷയിലും സുരക്ഷാ നടപടികളുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് Indian coast guard cyclone Amphan West Bengal Odisha India Meteorological Department ആംഫാന്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ഒഡിഷയിലും സുരക്ഷാ നടപടികളുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7224096-1074-7224096-1589630812297.jpg)
കൊല്‍ക്കത്ത: ആംഫാന്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ പശ്ചിമ ബംഗാളിലും ഒറീസയിലും സുരക്ഷാ നടപടികളുമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. പശ്ചിമബംഗാള്‍, ഒഡിഷ സര്‍ക്കാരുമായി ചേര്‍ന്നാണ് സുരക്ഷാ നടപടികള്‍ ഏകോപിക്കുന്നത്. കടലില്‍ പോയ എല്ലാ മത്സ്യബന്ധന ബോട്ടുകളോടും തിരികെ വരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ ആംഫാന്‍ ചുഴലികാറ്റ് വീശിയടിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി സ്‌കൈമെറ്റ് പറയുന്നു. മെയ് 17 മുതല്‍ 20 വരെ കടല്‍ പ്രക്ഷുഭ്‌ദമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.