ലഖ്‌നൗ: ഛത്തീസ്‌ഗഢിലേക്ക് കുട്ടികളോടൊപ്പം സൈക്കിളില്‍ സഞ്ചരിച്ച കുടിയേറ്റ തൊഴിലാളികളായ ദമ്പതികൾ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി ഗോൾഫ് സിറ്റി പ്രദേശത്തെ ഷഹീദ് പാതയിലുണ്ടായ അപകടത്തിൽ കുട്ടികൾ പരിക്കുകളോടെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കൃഷ്ണ സാഹു, ഭാര്യ പ്രമില, മക്കളായ നിഖിൽ, ചാന്ദ്‌നി എന്നിവർ സഞ്ചരിച്ചിരുന്ന സൈക്കിളിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. പ്രമീല സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഛത്തീസ്‌ഗഢിലേക്ക് സൈക്കിൾ ചവിട്ടി കുടുംബം; ദമ്പതികൾക്ക് പാതിവഴിയിൽ ദാരുണാന്ത്യം - ഛത്തീസ്ഗഡിലേക്ക് സൈക്കിൾ ചവിട്ടി കുടുംബം
കൃഷ്ണ സാഹു, ഭാര്യ പ്രമില, മക്കളായ നിഖിൽ, ചാന്ദ്‌നി എന്നിവർ സഞ്ചരിച്ചിരുന്ന സൈക്കിളിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു
![ഛത്തീസ്‌ഗഢിലേക്ക് സൈക്കിൾ ചവിട്ടി കുടുംബം; ദമ്പതികൾക്ക് പാതിവഴിയിൽ ദാരുണാന്ത്യം migrant couple road accident accident Chhattisgarh ഛത്തീസ്ഗഡിലേക്ക് സൈക്കിൾ ചവിട്ടി കുടുംബം; ദമ്പതികൾക്ക് പാതിവഴിയിൽ ദാരുണാന്ത്യം ഛത്തീസ്ഗഡിലേക്ക് സൈക്കിൾ ചവിട്ടി കുടുംബം ദമ്പതികൾക്ക് പാതിവഴിയിൽ ദാരുണാന്ത്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7119392-704-7119392-1588950565315.jpg)
ദമ്പതികൾ
കൃഷ്ണയെയും മക്കളെയും കിംഗ് ജോർജ്ജ് മെഡിക്കൽ സർവകലാശാലയിലെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് കൃഷ്ണ മരിച്ചത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് എല്ലാ പൊതുഗതാഗതവും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതിനാലാണ് കുടുംബം ഛത്തീസ്‌ഗഢിലേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്.