പഞ്ച്കുല:സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഹരിയാന സര്‍ക്കാര്‍. അടുത്തിടെ സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി ആറ് പുതിയ ബൈബര്‍ സ്റ്റേഷനുകള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ സർക്കാരുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും സൈബർ ആക്രമണത്തെ നേരിടാൻ ഇന്ത്യക്ക് ഇപ്പോഴും ഫലപ്രദമായ സംവിധാനങ്ങളില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഓൺലൈൻ ബാങ്കിങ്ങും ഡിജിറ്റൽ ഇടപാടുകളും സജീവമായ ഇക്കാലത്ത് സൈബർ കുറ്റവാളികൾ കൂടുതൽ സജീവമായിട്ടുണ്ട്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി ഹരിയാന സര്‍ക്കാര്‍
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ സർക്കാരുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും സൈബർ ആക്രമണത്തെ നേരിടാൻ ഇന്ത്യക്ക് ഇപ്പോഴും ഫലപ്രദമായ സംവിധാനങ്ങളില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഓൺലൈൻ ബാങ്കിങ്ങും ഡിജിറ്റൽ ഇടപാടുകളും സജീവമായ ഇക്കാലത്ത് സൈബർ കുറ്റവാളികൾ കൂടുതൽ സജീവമായിട്ടുണ്ട്.
ആരെങ്കിലും സൈബർ ആക്രമണത്തിന് ഇരയായാൽ അവർ ഉടൻ തന്നെ പൊലീസിന്‍റെ സഹായം തേടണമെന്ന് പഞ്ചഗുല ഡിസിപി മോഹിത് ഹോണ്ട പറഞ്ഞു. ഹരിയാനയിലെ സൈബർ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സൈബർ സെൽ രൂപീകരിച്ചെന്നും അദ്ദേഹം ഇടിവി ഭാരതിനെ അറിയിച്ചു. സാധാരണക്കാർ മുതൽ വൻകിട കമ്പനികൾ വരെ എല്ലാവരും ഈ ഭീഷണിയുടെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജ ഇമെയിലുകൾ സന്ദേശങ്ങൾ ഫോൺ കോളുകൾ എന്നിവ വഴി സൈബർ കുറ്റവാളികൾ ബാങ്ക് ഒടിപി അല്ലെങ്കിൽ എടിഎം നമ്പർ ആധാർ നമ്പറുകൾ ചോദിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിനും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.