ഹൈദരാബാദ്: വ്യാജ ഡേറ്റിങ് വെബ്സൈറ്റിലൂടെ പണം തട്ടിയ കേസില്‍ എട്ടംഗ സംഘം അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു ലാപ്‌ടോപ്പും 31 മൊബൈല്‍ ഫോണുകളും 12 എ.ടി.എം കാര്‍ഡുകളും രേഖകളും സൈബര്‍ ക്രൈം പൊലീസ് പിടിച്ചെടുത്തു. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ജോലി വാഗ്‌ദാനം ചെ്യത് പണം തട്ടിയെടുത്തെന്ന് പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
വ്യാജ ഡേറ്റിങ് സൈറ്റിലൂടെ തട്ടിപ്പ്; എട്ടംഗ സംഘം അറസ്റ്റില്‍ - സൈബര്‍ ക്രൈം പോലീസ്
ജോലി വാഗ്‌ദാനം ചെ്യത് 13 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന് പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെ തട്ടിപ്പ്; എട്ടംഗ സംഘം അറസ്റ്റില്‍
പരാതിക്കാരനില്‍ നിന്ന് 13 ലക്ഷത്തിലധികം രൂപ വിവിധയിനം ഫീസുകളെന്ന വ്യാജേന തട്ടിയെടുത്തു. ഒന്നര ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ പരാതിക്കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ബിജയ് കുമാര്‍ ഷാ, ബിനോദ് കുമാര്‍, മൊഹമ്മദ് നൂര്‍ അലം അന്‍സാരി, ദീപ ഹല്‍ദാര്‍, ശിഖ ഹര്‍ദാര്‍, സന്തു ദാസ്, അമിത് പോള്‍, ശശാങ്ക് കുമാര്‍ ഷാ എന്നിവരാണ് പിടിയിലായത്.