ന്യൂഡൽഹി: പാർട്ടിയെ ശക്തമാക്കാനും പ്രവർത്തകർക്കിയിൽ നഷ്ടപ്പെട്ട ഊർജം തിരിച്ചുപിടിക്കാനും പ്രവർത്തക സമിതിയിൽ നേതൃത്വ തെരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് ശശി തരൂർ. പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേതൃത്വത്തെ സംബന്ധിച്ച ചോദ്യമാണെന്ന് ഷീല ദീക്ഷിതിന്‍റെ മകനും എംപിയുമായ സന്ദീപ് ദീക്ഷിതിന്‍റെ അഭിപ്രായത്തിന് പിന്നാലെയാണ് തരൂരിന്‍റെ അഭിപ്രായ പ്രകടനം.
കോൺഗ്രസ് നേതൃത്വം; തെരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ - കോൺഗ്രസി നേതൃത്വം
പാർട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേതൃത്വത്തെ സംബന്ധിച്ച ചോദ്യമാണെന്ന് ഷീല ദീക്ഷിതിന്‍റെ മകനും എംപിയുമായ സന്ദീപ് ദീക്ഷിതിന്‍റെ അഭിപ്രായത്തിന് പിന്നാലെയാണ് തരൂരിന്‍റെ അഭിപ്രായ പ്രകടനം.
സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞതാണ് പല പാർട്ടി നേതാക്കളും രഹസ്യമായി പറയുന്നതെന്നും എത്രയും വേഗം നേതൃ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ പ്രധാന തസ്തികളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ നേതൃനിരയെ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്ന് നേരത്തെയും തരൂർ അഭിപ്രായപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധി രാജിവച്ചതോടെ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പാടുപെട്ട കോൺഗ്രസിന് കൂടുതൽ തിരിച്ചടിയായിരുന്നു ഡൽഹി തെരഞ്ഞെടുപ്പ് ഫലം. അതേസമയം ഏപ്രിലിലെ പ്ലീനറി യോഗത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും രാഹുലിന്‍റെ പേരാണ് ഉയർന്നുവരുന്നത്.