കേരളം

kerala

ETV Bharat / bharat

സൗഹൃദ രാഷ്ട്രപദവി പിന്‍ വലിച്ചതിന് പിന്നാലെ ഇന്ത്യ കസ്റ്റംസ് തീരുവ കൂട്ടി - കസ്റ്റംസ് തീരുവ ഉയര്‍ത്തി

പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാണ് ഉയര്‍ത്തിയത്.

പുല്‍വാമ ആക്രമണം

By

Published : Feb 16, 2019, 10:20 PM IST

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗഹൃദ രാഷ്ട്ര പദവി എടുത്തുകളഞ്ഞതിന് പിന്നാലെ പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. 200 ശതമാനമാണ് കസ്റ്റംസ് തീരുവ കൂട്ടിയത്.

ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകൾ നൽകുന്ന 'സൗഹൃദരാഷ്ട്ര'പദവി ഇന്ത്യ റദ്ദാക്കിയത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷമാണ് പാകിസ്ഥാനുള്ള 'സൗഹൃദ രാഷ്ട്ര' (Most Favoured Nation) പദവി റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ABOUT THE AUTHOR

...view details