ഇന്ത്യയിൽ ‘ബാങ്ക്’ എന്ന വാക്ക് ആളുകളുടെ മനസിൽ വിശ്വാസബോധം ജനിപ്പിക്കുന്ന ഒന്നാണ്. ബാങ്കിന്‍റെ സാമീപ്യം, ഉയർന്ന പലിശനിരക്ക് തുടങ്ങിയ ഘടകങ്ങളാൽ ആളുകൾ കോ ഓപ്പറേറ്റീവ് ബാങ്കുകളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം പഞ്ചാബ്, മഹാരാഷ്‌ട്ര സഹകരണ ബാങ്ക് (പിഎംസി) അഴിമതി രാജ്യത്തെയാകെ ഞെട്ടിച്ച ഒന്നായിരുന്നു. ഒരു സഹകരണ ബാങ്കിന്‍റെ പാപ്പരത്തത്തെക്കുറിച്ചുള്ള വാർത്ത സാധാരണ ബാങ്ക് ഉപഭോക്താക്കളിൽ പരിഭ്രാന്തി സൃഷ്‌ടിക്കും. ഏഴ് സംസ്ഥാനങ്ങളിലായി ഒമ്പത് ലക്ഷം നിക്ഷേപകരിൽ നിന്ന് 11,617 കോടി നിക്ഷേപം നേടിയ പിഎംസി ബാങ്ക് നിരുത്തരവാദപരമായി അതിന്‍റെ 70 ശതമാനത്തിലധികം നിക്ഷേപം ഉപയോഗിച്ചു. അതായത് 6,500 കോടി രൂപയാണ് ഹൗസിങ് ഡെവലപ്മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (എച്ച്ഡിഐഎൽ) എന്ന ക്ലയന്‍റിനായി നിയോഗിച്ചത്. തട്ടിപ്പ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് എച്ച്ഡിഎൽ 21,000 വ്യാജ അക്കൗണ്ടുകളാണ് സൃഷ്ടിച്ചത്.
156 ബാങ്കുകളും, അഞ്ച് ലക്ഷം കോടി രൂപ നിക്ഷേപവും, 8.6 കോടി നിക്ഷേപകരും ഉൾപ്പെടുന്ന സഹകരണ ബാങ്കിങ് സംവിധാനത്തില്‍ അഴിമതി തടയുന്നതിനായി 'ബാങ്കിങ് റെഗുലേഷൻ ആക്‌ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസം വർധിപ്പിക്കുന്നതിനും നിക്ഷേപം സുഗമമാക്കുന്നതിനും മാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ ബിൽ തയ്യാറാക്കി പാർലമെന്‍റിന്‍റെ ബജറ്റ് സെക്ഷനിൽ അവതരിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സഹകരണ രജിസ്ട്രാർമാർ മുമ്പത്തെപ്പോലെ സഹകരണ ബാങ്കുകളുടെ ഉടമസ്ഥാവകാശ വശങ്ങൾ പരിശോധിക്കും. എന്നാൽ സഹകരണ ബാങ്കുകൾ റിസർവ് ബാങ്ക് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിയമം മുമ്പ് നടപ്പിലാക്കാൻ കഴിയാത്തതിനാൽ ഏറ്റവും പുതിയ ചട്ടത്തിന് മോദി സർക്കാർ അംഗീകാരം നൽകി. സഹകരണ ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) നിയമനത്തിന് റിസർവ് ബാങ്കിന്‍റെ അംഗീകാരം, ഓഡിറ്റിങ് പ്രക്രിയയുടെ കൃത്യത, സുതാര്യത, ഉത്തരവാദിത്തം എന്നിവ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. സഹകരണ ബാങ്കിങ് സംവിധാനത്തെ സംരക്ഷിക്കുന്നതിന് ഫലപ്രദമായി പ്രവർത്തിക്കേണ്ടത് റിസർവ് ബാങ്കിന്‍റെ ചുമതലയാണ്.