കേരളം

kerala

ETV Bharat / bharat

കശ്‌മീരിലെ നിലവിലെ സ്ഥിതി സുസ്ഥിരമല്ലെന്ന് ആംഗെല മെർക്കൽ - ആംഗെല മെർക്കൽ ഇന്ത്യൻ സന്ദർശനം

ഓഗസ്റ്റിൽ ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പിൻവലിക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യുഎസ് ഉൾപ്പെടെയുള്ള ചില വിദേശ നിയമനിർമ്മാതാക്കൾ പ്രകടിപ്പിച്ച ആശങ്കകൾക്കിടയിലാണ് മെർക്കലിന്‍റെ പ്രതികരണം.

കശ്‌മീരിലെ നിലവിലെ സ്ഥിതി സുസ്ഥിരമല്ലെന്ന് ആംഗെല മെർക്കൽ

By

Published : Nov 2, 2019, 4:23 AM IST

Updated : Nov 2, 2019, 5:00 AM IST

ന്യൂഡൽഹി:കശ്‌മീരിലെ നിലവിലെ സ്ഥിതി സുസ്ഥിരമല്ലെന്നും ഉറപ്പായും മാറ്റം വരുത്തേണ്ടതുണ്ടെന്നും ജർമൻ ചാൻസലർ ആംഗെല മെർക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അഞ്ചാമത്തെ കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി ജർമൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആംഗെല മെർക്കൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ കശ്‌മീർ വിഷയം ചെയ്യപ്പെട്ടില്ല. എന്നാൽ ഈ വിഷയം ചർച്ചക്ക് വരണമെന്ന് പ്രതീക്ഷിച്ചിരുന്നതായി ആംഗെല മെർക്കൽ പറഞ്ഞു. ഓഗസ്റ്റിൽ ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി പിൻവലിക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യുഎസ് ഉൾപ്പെടെയുള്ള ചില വിദേശ നിയമനിർമാതാക്കൾ പ്രകടിപ്പിച്ച ആശങ്കകൾക്കിടയിലാണ് മെർക്കലിന്‍റെ പ്രതികരണം.

സന്ദർശനത്തിനെത്തിയ മെർക്കൽ ഇതുവരെ 11 കരാറുകളിലാണ് ഒപ്പുവെച്ചിട്ടുള്ളത്. ബഹിരാകാശം , സമുദ്രസാങ്കേതിക വിദ്യ, വ്യോമ ഗതാഗതം, വൈദ്യ ശാസ്‌ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് കരാറുകൾ. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഇന്ത്യയെ സഹായിക്കാൻ താൽപര്യമുളളതായി മെർക്കൽ കൂട്ടിച്ചേർത്തു.

Last Updated : Nov 2, 2019, 5:00 AM IST

ABOUT THE AUTHOR

...view details