കേരളം

kerala

ETV Bharat / bharat

എസ്‌ബി‌ഐ എടിഎമ്മിന് തീപിടിച്ചു; ആറ് ലക്ഷം രൂപ കത്തിനശിച്ചതായി ആശങ്ക - എടിഎമ്മിലുണ്ടായ തീപിടിത്തം

ചാപ്പർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദതിയാന ഗ്രാമത്തിലെ എടിഎമ്മിനാണ് തീപിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

ATM fire  SBI ATM  Currency Notes burnt  Muzaffarnagar news  എടിഎം  എടിഎമ്മിലുണ്ടായ തീപിടിത്തം  മുസാഫർനഗര്‍
എസ്‌ബി‌ഐ എടിഎമ്മിന് തീപിടിച്ചു: ആറ് ലക്ഷം രൂപ കത്തിനശിച്ചതായി ആശങ്ക

By

Published : Jan 10, 2020, 2:17 PM IST

മുസാഫർനഗർ (ഉത്തർപ്രദേശ്):മുസാഫർ നഗറിലെ ദതിയാന ഗ്രാമത്തിലെ എസ്‌ബി‌ഐ എടിഎമ്മിലുണ്ടായ തീപിടിത്തതില്‍ ആറ് ലക്ഷം രൂപ കത്തി നശിച്ചതായി ആശങ്ക. ചാപ്പർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദതിയാന ഗ്രാമത്തിലെ എടിഎമ്മിനാണ് തീപിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

യന്ത്രത്തിത്തിനടക്കം എത്ര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്താനായിട്ടില്ല. അഗ്നിശമന സേന തീയണച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപ എ.ടി.എമ്മില്‍ സൂക്ഷിച്ചിരുന്നതായി ബാങ്ക് മാനേജര്‍ പിരി ദെർഷി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details