കേരളം

kerala

ETV Bharat / bharat

ഷിലോങിലെ കർഫ്യൂ പിൻവലിച്ചു - ഷിലോങിലെ കർഫ്യൂ പിൻവലിച്ചു

പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതോടെ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു. നിയന്ത്രണങ്ങൾ മാറിയതോടെ ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ.

Curfew  Shillong  X-mas  CAA  ഷിലോങിലെ കർഫ്യൂ പിൻവലിച്ചു  curfew lifted at shillong
ഷിലോങിലെ കർഫ്യൂ പിൻവലിച്ചു

By

Published : Dec 22, 2019, 3:29 PM IST

ഷിലോങ്: പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തെ തുടർന്ന് ഷിലോങില്‍ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ പിൻവലിച്ചു. സ്ഥലത്ത് യാതൊരുവിധ അക്രമ സംഭവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥിതിഗതികൾ ശാന്തമായതോടെ ക്രിസ്തുമസ് വിപണിയും സജീവമായി തുടങ്ങി. തെരുവുകളിലും ക്രിസ്തുമസ് അലങ്കാരങ്ങളാല്‍ നിറഞ്ഞു.
ഡിസംബർ 12 മുതലാണ് പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തെ തുടർന്ന് സദാറിലും ലുംഡിങ്ജെരിയിലും കർഫ്യൂ പ്രഖ്യാപിച്ചത്. നിരവധി തവണ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്നായിരുന്നു നടപടി.
കഴിഞ്ഞ കുറച്ച് ദിവസമായി പകല്‍ ഏർപ്പെടുത്തിയ കർഫ്യൂവില്‍ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ക്രമസമാധാനം തകരാതിരിക്കാൻ രാത്രി കർഫ്യു പ്രാബല്യത്തിലുണ്ടായിരുന്നു.
എന്നാല്‍ ഇന്ന് പുലർച്ചെ നാല് മണി മുതല്‍ കർഫ്യൂ പൂർണമായും പിൻവലിച്ചതായി ഈസ്റ്റ് ഖാസി ഹില്‍സിലെ ജില്ലാ മജിസ്ട്രേറ്റ് എൻ.ഡബ്യൂ നോങ്ബ്രി പറഞ്ഞു.
നിർത്തിവച്ചിരുന്ന ഇന്‍റർനെറ്റ്, മൊബൈല്‍ സേവനങ്ങളും പുനസ്ഥാപിച്ചു. വിവാദ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് അകറ്റി നിർത്തുന്നതിന് ഇന്നർ ലൈൻ പെർമിറ്റ് സംവിധാനം സംസ്ഥാനത്ത് കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ പ്രമേയം തയ്യാറാക്കാൻ മേഘാലയ അസംബ്ലിയില്‍ ഏകകണ്‌ഠമായി തീരുമാനിച്ചിരുന്നു.

ABOUT THE AUTHOR

...view details