തെലങ്കാനയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു; ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടി
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടി.
ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാത്രി ഏഴ് മണി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിക്കുള്ളില്‍ അവശ്യസാധനങ്ങള്‍ വാങ്ങി എല്ലാവരും വീടുകളില്‍ കയറണമെന്നും ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങിയാല്‍ പൊലീസ് നടപടിയുണ്ടാകുമെന്നും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അറിയിച്ചു. 60 വയസിന് മുകളുലുള്ളവരും കുട്ടികളും പുറത്തിറങ്ങരുത്. ഏത് സാഹചര്യത്തേയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ മെയ് 29 വരെ നീട്ടി.