രണ്ടര വയസുളള കുഞ്ഞ് ഓടയിൽ വീണ് മരിച്ച നിലയിൽ - രണ്ടര വയസുളള കുഞ്ഞിനെ
കുഞ്ഞിനെ അയൽ വീട്ടിലാക്കി ആശുപത്രിയിൽ പോയ സമയത്താണ് കാണാതാകുന്നത്.

ഓട
ചെന്നൈ: തമിഴ്‌നാട്ടിലെ കൂടല്ലൂരിൽ രണ്ടര വയസ്സുളള കുഞ്ഞിനെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മഗരാജൻ -പ്രിയ ദമ്പതികളുടെ മകൾ പവിഴവല്ലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ അയൽ വീട്ടിലാക്കി ആശുപത്രിയിൽ പോയ സമയത്താണ് കാണാതാകുന്നത്. തെരച്ചിലിനൊടുവിൽ കുഞ്ഞിനെ മഴവെളളം നിറഞ്ഞ ഓടയിൽ കണ്ടെത്തുകയായിരുന്നു. മ്യതദേഹം കൂടല്ലൂർ ഗവൺമെന്‍റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.