കേരളം

kerala

ETV Bharat / bharat

കൊവിഡിനെ ചെറുക്കാൻ ആന്‍റി ലെപ്രസി വാക്‌സിനില്‍ പരീക്ഷണം - സി‌എസ്‌ഐആർ

മൈകോബാക്‌ടീരിയം ഡബ്ല്യു കൊറോണ വൈറസ് പ്രതിരോധ മരുന്നായി ഉപയോഗിക്കാനുകുമോ എന്ന പരീക്ഷണം നടത്തുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി വാങ്ങി

CSIR testing  CSIR testing anti-leprosy vaccine  anti-leprosy vaccine
കൊവിഡിനെ ചെറുക്കാൻ ആന്‍റി ലെപ്രസി വാക്‌സിനില്‍ പരീക്ഷണം

By

Published : Apr 20, 2020, 10:20 AM IST

ന്യൂഡല്‍ഹി: കൊവിഡ് 19നെ പ്രതിരോധിക്കാൻ കുഷ്‌ഠ രോഗത്തിനുള്ള വാക്‌സിനായ മൈകോബാക്‌ടീരിയം ഡബ്ല്യുവില്‍ (എം.ഡബ്ല്യു) പരീക്ഷണം നടത്തുന്നതായി കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി‌എസ്‌ഐആർ) ഡയറക്‌ടർ ജനറൽ ഡോ.ശേഖർ സി.മണ്ടെ. സി‌എസ്‌ഐ‌ആർ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വാക്‌സിനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൈകോബാക്‌ടീരിയം ഡബ്ല്യു കൊറോണ വൈറസ് പ്രതിരോധ മരുന്നായി ഉപയോഗിക്കാനാകുമോ എന്ന തരത്തില്‍ പരീക്ഷണം നടത്തുന്നുണ്ട്. ഇതിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി വാങ്ങിയതായി മണ്ടെ പറഞ്ഞു.

എം.ഡബ്ല്യു സാധാരണയായി കുഷ്‌ഠ രോഗത്തിനുള്ള വാക്‌സിനായാണ് ഉപയോഗിക്കുന്നത്. ഇത് ഒരു മൈക്രോ ബാക്‌ടീരിയയാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന വാക്‌സിനായി ഇത് ഉപയോഗിക്കാനാവാകും. ഇതേപ്പറ്റി നിരവധി ആശുപത്രികളുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി രോഗികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് സി‌എസ്‌ഐആറെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണ ഫലങ്ങൾ ഏതാനും മാസങ്ങൾക്കുള്ളില്‍ പുറത്തുവരും.

48 മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന നടത്താനുള്ള രണ്ട് പുതിയ ദ്രുത പരിശോധന കിറ്റുകൾ വികസിപ്പിച്ചതായി സി‌എസ്‌ഐആർ മേധാവി പറഞ്ഞു. തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും സി‌എസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ടുമാണ് ഇവ നിര്‍മിച്ചത്.

ABOUT THE AUTHOR

...view details