കേരളം

kerala

ETV Bharat / bharat

കൊവിഡ് ചികിത്സക്കായി അത്യാധുനിക മെക്കാനിക്കല്‍ വെന്‍റിലേറ്റര്‍ - ventilator

ഒരുലക്ഷം രൂപ ചെലവഴിച്ചാണ് സെന്‍ട്രല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് അത്യാധുനിക മെക്കാനിക്കല്‍ വെന്‍റിലേറ്റര്‍ തയ്യാറാക്കിയത്.

ventilator
ventilator

By

Published : Jun 7, 2020, 7:42 PM IST

കൊല്‍ക്കത്ത: കൊവിഡ് ചികിത്സയ്ക്കായി അത്യാധുനിക മെക്കാനിക്കല്‍ വെന്‍റിലേറ്റര്‍ തയ്യാറാക്ക ദുര്‍ഗപൂർ സെന്‍ട്രല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. ചെലവ് കുറഞ്ഞതും എടുത്തുകൊണ്ടു പോകാന്‍ സാധിക്കുന്നതുമായ തരത്തിലാണ് വെന്‍റിലേറ്റര്‍ ഒരുക്കിയിരിക്കുന്നത്. ഒരുലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വെന്‍റിലേറ്റര്‍ ഒരുക്കിയതെന്ന് സെന്‍ട്രല്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അധികാരികള്‍ പറഞ്ഞു. എല്ലാവിധ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വെന്‍റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങി. ആരോഗ്യമേഖലക്ക് മുതല്‍ക്കൂട്ടാകുന്ന വെന്‍റിലേറ്ററാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

For All Latest Updates

ABOUT THE AUTHOR

...view details