ലഖ്‌നൗ: ശ്രീനഗറിൽ രണ്ട് ദിവസം മുമ്പ് കൊല്ലപ്പെട്ട സിആർപിഎഫ് സൈനികൻ നരേഷ് കുമാറിന്‍റെ മൃതദേഹം ജന്മനാട്ടിൽ സംസ്‌കരിച്ചു. പട്രോളിംഗ് ഡ്യൂട്ടിക്കിടെ യാത്ര ചെയ്‌ത ജീപ്പ് മറിഞ്ഞാണ് സൈനികൻ മരിച്ചത്. അപകടത്തിൽ മൂന്ന് സിആർപിഎഫ് സൈനികർക്കും പരിക്കേറ്റിരുന്നു.
സിആർപിഎഫ് സൈനികൻ നരേഷ് കുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു - CRPF soldier Naresh Kumar died
പട്രോളിംഗ് ഡ്യൂട്ടിക്കിടെ യാത്ര ചെയ്‌ത ജീപ്പ് മറിഞ്ഞാണ് സൈനികൻ മരിച്ചത്.

സിആർപിഎഫ് സൈനികൻ നരേഷ് കുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ചു
ജമ്മു കശ്‌മീരിലെ ബന്ദിപോരയിലായിരുന്നു നരേഷ് കുമാറിന് പോസ്റ്റിങ് ലഭിച്ചത്. രണ്ട് വർഷം മുമ്പ് വിവാഹിതനായ കുമാറിന് ഭാര്യയും ആറ് മാസം പ്രായമുള്ള കുഞ്ഞുമാണുള്ളത്. ഒരു മാസത്തെ അവധിക്ക് ശേഷം അടുത്തിടെയാണ് സൈനികൻ ജോലിയിലേക്ക് മടങ്ങിയെത്തിയത്. സംസ്‌കാര ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.