സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു - CRPF personnel
മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ബാബൻ വിതൽ റാവു മൻവാർ (40) എന്നയാളാണ് മരിച്ചത്
സിആർപിഎഫ് ഉദ്യോഗസ്ഥൻ സ്വയം വെടി വെച്ച് മരിച്ചു
ഹൈദരാബാദ്: സിആർപിഎഫ് ഉദ്യോഗസ്ഥൻ സർവീസ് റിവോൾവര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂര്‍ സ്വദേശിയായ ബാബൻ വിതൽ റാവു മൻവാർ (40) എന്നയാളാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെയാണ് സംഭവം. ഹൈദരാബാദിലെ സിആർപിഎഫ് പബ്ലിക് സ്‌കൂളിൽ ഡ്യൂട്ടിയിലായിരുന്ന ഇയാൾ സ്വന്തം സർവീസ് റിവോൾവര്‍ ഉപയോഗിച്ച് വെടിവക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.